മോഹന്‍ലാല്‍ പ്രധാനമന്ത്രി, പല വേഷങ്ങളില്‍ മിന്നിമറഞ്ഞ് സൂര്യ

തമിഴ് താരം സൂര്യയും മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ടീസര്‍ പുറത്തിറങ്ങി. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയെന്ന കഥാപാത്രമായി മോഹന്‍ലാല്‍ ടീസറില്‍ തിളങ്ങി നില്‍ക്കുന്നു.
ഒരു മിനുട്ട് മുപ്പത് സെക്കന്‍് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ജില്ലക്ക് ശേഷം മോഹന്‍ ലാലിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാന്‍. ആര്‍മി കമാന്‍ഡോയായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനില്‍ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രമായി എത്തുന്നു. ചിത്രത്തില്‍ സയേഷയാണ് നായിക.
കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ 'കടൈക്കുട്ടി സിങ്ക'ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍