ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

  • ആന്ധ്രയില്‍ സംഘര്‍ഷം. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു
  • സ്ഥാനാര്‍ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു
  • ആന്ധ്രയില്‍ നൂറോളം വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറില്‍, വോട്ടെടുപ്പ് വൈകുന്നു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണി വരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. തെലുങ്കാനയില്‍ 10.6 ശമാനവും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോര്‍ബാര്‍ ദ്വീപില്‍ 5.83 ശതമാനവും വോട്ട് രേഖപ്പെടുത്തി. ആസാമില്‍ 10.2 ശതമാനവും അരുണാചല്‍ പ്രദേശില്‍ 13.3 ശതമാനവും വോട്ട് രേഖപ്പെടുത്തി.ഉത്തര്‍പ്രദേശിലെ എട്ട് ലോക്‌സഭ മണ്ഡലങ്ങളിലും ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. സഹാറന്‍പുര്‍8, മുസാഫര്‍നഗര്‍10, മീററ്റ്10, ബിജ്‌നോര്‍11, ബാഗ്പത്11, ഗാസിയാബാദ്12, ഗൗതംബുദ്ധനഗര്‍12 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. അതിനിടെ ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം.ആന്ധ്രയില്‍ ജനസേന സ്ഥാനാര്‍ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകര്‍ത്തത്. വോട്ടിംഗ് യന്ത്രം തകരാറിലായതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. മാധ്യമങ്ങളെ ഉള്‍പ്പെടെ പോളിംഗ് ബൂത്തിലേക്ക് വിളിച്ചു വരുത്തിയതിനുശേഷമാണ് വോട്ടിംഗ് യന്ത്രം മധുസുദനന്‍ എറിഞ്ഞുടച്ചത്.മധുസുദനനെ പോലീസ് അറസ്റ്റു ചെയ്തു. ആന്ധ്രയിലെ വിവിധ പോളിംഗ് ബൂത്തുകളിലായി നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്. ഇതോടെ പലയിടങ്ങളിലും വോട്ടെടുപ്പ് വൈകുകയാണ്. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരിയിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. ടിആര്‍എസ്‌വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിനു കുത്തേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍