എച്ച്എംടിയുടെ ഉത്പാദനത്തിലും വിറ്റുവരവിലും വര്‍ധന

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി ലിമിറ്റഡും അനുബന്ധ സ്ഥാപനങ്ങളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉത്പാദനത്തിലും വിറ്റുവരവിലും ഗണ്യമായ വര്‍ധന നേടിയെന്നു ജനറല്‍ ടെക്‌നിക്കല്‍ മാനേജര്‍ എസ്. ബാല മുരുകേശന്‍ പറഞ്ഞു. ഉത്പാദനത്തില്‍ 46 ശതമാനവും വിറ്റുവരവില്‍ 31 ശതമാനവുമാണു വര്‍ധന രേഖപ്പെടുത്തിയത്. 37 ശതമാനം ഓര്‍ഡര്‍ വര്‍ധനയും കമ്പനി നേടി. എച്ച്എംടിയുടെ കളമശേരി യൂണിറ്റ് 1.95 കോടിയുടെ ലാഭം നേടി. എച്ച്എംടിയുടെ ലാഭത്തിലുള്ള മിനിരത്‌ന സബ്‌സിഡിയറി ആയ എച്ച്എംടി ഇന്റര്‍നാഷണല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 120 ശതമാനം വിറ്റുവരവ് നേടി. ഓര്‍ഡര്‍ പൊസിഷന്‍ 331 ശതമാനം വര്‍ധിച്ചു. ഔറംഗബാദിലെ ഫുഡ് പ്രോ സസിംഗ് യൂണിറ്റില്‍ ഉത്പാദനം 41 ശതമാനവും വിറ്റുവരവ് 45 ശതമാനവും വര്‍ധിച്ചു. കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനായി പരിശീലന പദ്ധതികളുള്‍പ്പെടെയുള്ളവ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ്ജനറല്‍ മാനേജര്‍ പി.എസ്. സുരേഷ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജപ്പന്‍ ആചാരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍