ഭക്ഷണക്രമം തെറ്റിയാല്‍ അകാലമരണം

ലണ്ടന്‍: ശരിയായ ഭക്ഷണശീലം പുലര്‍ത്താത്തതുമൂലം ലോകത്ത് അഞ്ചിലൊരാള്‍ മരിക്കുന്നതായി പഠനം. ശരീരത്തിനു വേണ്ട ഭക്ഷണം ആളുകള്‍ കഴിക്കുന്നില്ല. വേണ്ടത്താത് ധാരാളം കഴിക്കുന്നു. അഞ്ചിലൊന്നു മരണ ത്തിനും ഭക്ഷണശീലവുമായി ബന്ധമുണ്ട്. പുകവലി അടക്കമുള്ളവയേക്കാള്‍ വലിയ ആരോഗ്യഭീഷണിയാണ് തെറ്റായ ഭക്ഷണശീലം സൃഷ്ടിക്കുന്നതെന്ന് 'ദ ലാന്‍സെറ്റ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. തെറ്റായഭക്ഷണശീലം സബന്ധിച്ച് പല കാര്യങ്ങളും പഠനത്തില്‍ കണ്ടെത്തി. പഞ്ചസാര ശരീരത്തിന് ആവശ്യമായതിന്റെ പത്തുമടങ്ങില്‍ അധികമാണ് കഴിക്കുന്നത്. ഉപ്പ് 86 ശതമാനത്തില്‍ കൂടുതല്‍ കഴിക്കുന്നു. പോര്‍ക്ക്, ബീഫ് തുടങ്ങിയ റെഡ്മീറ്റ് 18 ശതമാനത്തില്‍ കൂടുതല്‍ കഴിക്കുന്നു. തവിടുകളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പരിപ്പുകള്‍ മുതലയാവ ആവശ്യത്തിനു ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. സാമ്പത്തിക അസമത്വവും ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവത്തിലേക്കു നയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവര്‍ക്ക് പോഷകസമൃദ്ധമായ ആഹാരം ലഭിക്കുന്നില്ല. 
ശരിയായ ഭക്ഷണക്രമം പുലര്‍ത്താത്തതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഉസ്ബക്കിസ്ഥാനാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍