ആദ്യഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ ശക്തമായ പോളിംഗ്; ബിഹാറില്‍ ഏറ്റവും കുറവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ സമ്മിശ്ര പ്രതികരണം. പശ്ചിമബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ബിഹാറിലാണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്. ബംഗാളില്‍ 80.9 ശതമാനം പോളിംഗും ബിഹാറില്‍ 50.3 ശതമാനം പോളിംഗുമാണ് ഉണ്ടായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ തൃപുര, നാഗാലാന്‍ഡ്, മണിപ്പൂര്‍, സിക്കിം തുടങ്ങിയ ഇടങ്ങളില്‍ ശക്തമായ പോളിംഗാണ് നടന്നത്. അരുണാചല്‍ പ്രദേശില്‍ 79.01 ശതമാനം വോട്ടിംഗ് നടന്നു. മേഘാലയ, മിസോറാം എന്നിവിടങ്ങളില്‍ പോളിംഗ് 60 ശതമാനം കടന്നു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എട്ട് മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പില്‍ 65.8 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശിലെ 175 അസംബ്ലി മണ്ഡലങ്ങളിലേക്കും 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിലും കുറവായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 78.8 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 60 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കും ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. യുപി (65.8%), മഹാരാഷ്ട്ര (55.78%), ബിഹാര്‍ (50.3%), ഒഡീഷ(70%), പശ്ചിമബംഗാള്‍(80.9%),ആസാം (68%), കാഷ്മീര്‍(55%), അരുണാചല്‍പ്രദേ ശ്(79.01%), ത്രിപുര (77.6%), തെലുങ്കാന(61%), നാഗാലാന്‍ഡ്(78.76%), മേഘാലയ(67 %), സിക്കിം(74%) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ പോ ളിംഗ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍