കബീറിന്റെ ദിവസങ്ങളിലൂടെ ജഗതി മടങ്ങിയെത്തുന്നു

ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജഗതിശ്രീകുമാര്‍ തിരികെ എത്തുന്ന ചിത്രം പ്രഖ്യാപിച്ചു. കബീറിന്റെ ദിവസങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് ചന്ദ്രനാണ്. ഒരപകടത്തില്‍പ്പെട്ട് പക്ഷാഘാതം സംഭവിച്ച ഈശ്വരന്‍പോറ്റിയെന്ന ക്ഷേത്ര തന്ത്രിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്നത്. മുരളിചന്ദ്, ഭരത്, സായാഡേവിഡ്, ആദിയപ്രസാദ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, പത്മരാജന്‍ രതീഷ്, നോബി, താരാകല്യാണ്‍, സോനാ നായര്‍, ദിനേശ് പണിക്കര്‍, കലാഭവന്‍ ഹനീഫ്, കൊച്ചുപ്രേമന്‍, ഹരികൃഷ്ണന്‍, മനോജ് ഗിന്നസ്, അസീസ്, കോട്ടയം പ്രദീപ്, ജിലു ജോസഫ്, അംബികാ മോഹന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത്ചന്ദ്രനും ശൈലജ ശരത്തും സിനിമ നിര്‍മിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍