മധുരരാജയില്‍ പൃഥ്വി അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി

2009ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. പത്തുവര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖ് വീണ്ടും പോക്കിരിരാജയുടെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ ഒരു ആക്ഷന്‍മാസ് ചിത്രം പ്രതീക്ഷിക്കാമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പോക്കിരിരാജയിലെ പ്രധാന താരങ്ങളെല്ലാം മധുരരാജയില്‍ അണിനിരക്കുമ്പോഴും പ്രേക്ഷകരുടെ ആകാംഷ പൃഥ്വി ഇത്തവണയും മമ്മൂട്ടിക്കൊപ്പം ഉണ്ടാകുമോ എന്നായിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകരാരും ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിരുന്നില്ല. ബോളിവുഡ് താരം സണ്ണി ലിയോണുമായുള്ള ഗാനരംഗത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങളും വൈറലായിരുന്നു. മധുരരാജയുടെ പോസ്റ്റര്‍ പുറത്തിറക്കിയപ്പോള്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ് പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയാവുകയും ചെയ്തു. അതോടെ പ്രേക്ഷകരുടെ സംശയം വളരുകയായിരുന്നു. പൃഥ്വിയെ കിട്ടാത്തതുകൊണ്ട് ജയിനെ വച്ച് അനിയന്‍ കഥാപാത്രത്തെ ഒപ്പിച്ചതാണോ എന്ന് പോലും ചോദിച്ചവരു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍