എക്‌സിറ്റ്‌പോളില്‍ വിശ്വാസമില്ല: കോടിയേരി

ആലപ്പുഴ: ജനവിധി അട്ടിമറിക്കാനുള്ള എക്‌സിറ്റ്‌പോളുകളില്‍ വിശ്വാസമില്ലെന്ന് പ്രസ് ക്‌ളബ്ബിന്റെ ജനസമക്ഷം പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്‍. മുന്‍കാല എക്‌സിറ്റ്‌പോളുകള്‍ പലതും തെറ്റാണെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റ് കോണ്‍ഗ്രസിനു കിട്ടുമെന്നായിരുന്നു പ്രചനം. കിട്ടിയതോ 44 സീറ്റ്. യു.പിയില്‍ ബി.എസ്.പിക്ക് 17സീറ്റ് ലഭിക്കുമെന്നു പറഞ്ഞ സര്‍വേയില്‍ ഒരു സീറ്റു പോലും കിട്ടിയില്ല. ബംഗാളില്‍ സി.പി.എമ്മിന് 11സീറ്റ് എന്നത് രണ്ടു സീറ്റ് മാത്രമായി സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.സംസ്ഥാനത്ത് 2004ലെ തിരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കും. എല്‍.ഡി.എഫിന് വോട്ടു കുറയ്ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബി.ജെ.പിയെ പുറത്താക്കി ഇടതുപക്ഷത്തിന്റെ സഹായത്തോടെ ബദല്‍ സംവിധാനമുണ്ടാക്കാന്‍ എല്‍.ഡി.എഫിന് കുടുതല്‍ സീറ്റു ലഭിക്കണം. കേരളത്തില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നു പറഞ്ഞ എ.കെ.ആന്റണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കൊല്ലം, എറണാകുളം, കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും പരസ്പര ധാരണയിലാണ്. കണ്ണൂരില്‍ ബി.ജെ.പി നേതാവ് സി.കെ.പത്മനാഭനു വേണ്ടി വോട്ടു ചോദിക്കാന്‍ വിഷയങ്ങള്‍ നടപ്പാക്കാതെ ഗ്രാമം,കര്‍ഷകന്‍,ദ്രരിദ്രന്‍ എന്നീ പുതിയ സങ്കല്പങ്ങളുമായി വന്നിരിക്കുന്നത് ജനം തള്ളും. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമാണ് സംഘപരിവാര്‍ നടത്തുന്നത്. ശബരിമല വിഷയത്തില്‍ വോട്ടു കുറയില്ല. യഥാര്‍ത്ഥ വിശ്വാസികള്‍ എല്‍.ഡി.എഫിനോടൊപ്പമാണ്. ഈ വിഷയത്തില്‍ ഒരിക്കല്‍പ്പോലും കേസില്‍ കക്ഷിചേരാത്ത പ്രസ്ഥാനമാണ് ബി.ജെ.പി. സി.പി.എം നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ മറ്റുള്ളവര്‍ നാമജപം കേട്ട് നിലപാട് മാറ്റി. കാന്തപുരവും രാഹുല്‍ഗാന്ധിയും വിമാനത്താവളത്തില്‍ വച്ച് പരസ്പരം കണ്ടതല്ലാതെ ചര്‍ച്ച നടത്തിയ വിവരം തനിക്കറിയില്ലെന്നും കോടിയേരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍