സിവില്‍ സര്‍വീസ് ചരിത്രം തിരുത്തിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ശ്രീധന്യ തെരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെയെന്നും ശ്രീധന്യയെയും കുടുംബാംഗങ്ങളെയും അഭിനന്ദിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ആദിവാസികളിലെ കുറിച്യ സമുദായംഗമാണ് ശ്രീധന്യ. ഇതാദ്യമായാണ് കുറിച്യ വിഭാഗത്തില്‍നിന്നുള്ള വനിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടുന്നത്. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മലയാളമായിരുന്നു ശ്രീധന്യയുടെ പ്രധാന വിഷയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍