മായാവതിയുടെ മുസ്‌ലിം വോട്ട് പരാമര്‍ശം: തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്‌ലിം സമുദായത്തോട് എസ്പിബിഎസ്പി സഖ്യത്തിന് വോട്ട് ചെയ്യണമെന്നു പ്രസംഗിച്ച ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേയുള്ള യുപി തെരഞ്ഞെടുപ്പ് അധികൃതരുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു ലഭിച്ചു. സഹരന്‍പുര്‍ ജില്ലാ കളക്ടറോടാണ് ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസല്ല, എസ്പിബിഎസ്പിആര്‍എല്‍ഡി സഖ്യമാണ് നിങ്ങളോട് വോട്ട് അഭ്യര്‍ഥിക്കുന്നത്. സഖ്യം ജയിക്കരുതെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ബിജെപിയെ സഹായിക്കാനാണിതെന്നുമാണ് മായാവതി ദേവ്ബന്ദിലെ തെരഞ്ഞെടുപ്പു റാലിക്കിടെ പറഞ്ഞത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിംഗുമാണ് മായാവതിക്കൊപ്പം പ്രസംഗവേദി പങ്കിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍