പോക്കിരിരാജയ്ക്ക് മൂന്നാം ഭാഗവും വരുന്നു

പോക്കിരി രാജ അവശേഷിപ്പിച്ച അലയൊലികളുടെ തുടര്‍ച്ചയായാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മധുര രാജ റിലീസിനെത്തിയത്. റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രതികരണം തന്നെയാണ് നേടുന്നതെന്നാണ് ആദ്യസൂചനകള്‍. എന്നാല്‍ രാജ വെറും സ്‌ട്രോംഗല്ല...ട്രിപ്പിള്‍ സ്‌ട്രോംഗാണ് എന്ന് മമ്മൂക്ക പറഞ്ഞതു പോലെ ചിത്രത്തിന് മൂന്നാംഭാഗമെന്ന വമ്പന്‍ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സിനിമയുടെ അവസാനമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം നെല്‍സണ്‍ ഐപ്പാണ്. മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നില്‍ക്കുന്ന ആദ്യ പകുതി വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. പുലിമുരുകന്റെ ചരിത്ര വിജയത്തിനു ശേഷമാണ് മധുരരാജയുമായി വൈശാഖ് എത്തുന്നത്. അനുശ്രീ, അന്ന രാജന്‍, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജയ്, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, സിദ്ദിഖ്, നരേന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത് ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍