എം.കെ.രാഘവന്റേത് കരച്ചില്‍ നാടകം: പി.മോഹനന്‍

കോഴിക്കോട്: മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നാടകം നടത്തി തലയൂരാനാണ് കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട എം.കെ.രാഘവന്‍ എം.പിയുടെ ശ്രമമെന്ന് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം.ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.ചാനല്‍ പുറത്തു വിട്ട ഗുരുതരമായ ആക്ഷേപങ്ങള്‍ക്ക് ഒന്നിനു പോലും മറുപടി പറയാന്‍ എം.കെ.രാഘവന് കഴിഞ്ഞില്ല.കണ്ണീര്‍ നാടകമാടാതെ പുറത്തുവന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയുകയാണ് വേണ്ടതെന്നും പി.മോഹനന്‍ ആവശ്യപ്പെട്ടു എം.കെ.രാഘവന്‍ സി.പി.എമ്മിന് എതിരെ ഉന്നയിച്ച ബാലിശമായ ആരോപണത്തിന് എന്തെങ്കിലും ഒരു തെളിവ് പൊതുജനസമ്മക്ഷം ഹാജരാക്കാന്‍ എം.കെ.രാഘവനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും വെല്ലുവിളിക്കുന്നു എന്ന് സി.പി.എം.ജില്ലാ സെക്രട്ടറി പറഞ്ഞു.
ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു രണ്ട് ദിവസമാകുമ്പോഴും ജനങ്ങള്‍ക്ക് ബോധ്യപ്പെടാവുന്ന ഒരു വിശദീകരണവും നല്‍കാന്‍ കഴിയാത്ത എം.പി.യുടെ കരച്ചില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവ് പി.എ.മുഹമ്മദ് റിയാസും പി.മോഹനനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍