അന്ത്യാഞ്ജലി; യാത്രാമൊഴി

 കൊച്ചി: അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളത്ത് നിന്നും ആരംഭിച്ചു. വിലാപയാത്രയായി ജന്‍മനാടായ കോട്ടയ ത്തേക്കാണ് കൊണ്ടുപോകുന്നത്. പാര്‍ട്ടി ആസ്ഥാന ത്തടക്കം നാലിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായിലാണ് സംസ്‌കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മാണിയുടെ അന്ത്യം. വിലാപയാത്ര എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്നാണ് ആരംഭിച്ചത്. തൃപ്പൂണിത്തുറ, വൈക്കം, തലയോ ലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി വിലാപയാത്ര കോട്ടയത്തെ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചേരും. പാര്‍ട്ടി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും . തിരു നക്കര മൈതാനത്തെ പൊതുദര്‍ശനത്തിന് ശേഷം മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍ വഴി സ്വദേശമായ മര ങ്ങാ ട്ടുപള്ളിയില്‍ എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിന് ശേഷം പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും മൃതദേഹം പൊതു ദര്‍ശനത്തിനു വയ്ക്കും. രാത്രി ഏഴ് മണിയോടെ പാലായിലെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച പാലാ കത്തീഡ്രല്‍ പള്ളിയില്‍ മൂന്നു മണിയോടെ ആണ് സംസ്‌കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം 4.57 നായിരുന്നു അന്ത്യം. 86 വയസായിരുന്നു.പാലാ നിയോജക മണ്ഡ ലത്തില്‍നിന്നു നിയമസഭയിലേക്കു തുടര്‍ച്ചയായി 13 വിജയങ്ങള്‍ മാണി നേടി. 1965ല്‍ 33ാം വയസില്‍ പാലാ യില്‍ ആദ്യവിജയം. തുടര്‍ന്ന് 54 വര്‍ഷം നിയമസഭാംഗമായിരിക്കെ 11 മന്ത്രിസഭകളിലായി കാല്‍ നൂറ്റാണ്ട് മന്ത്രിയു മായിരു ന്നു. 1975ലെ സി. അച്യുതമേനോന്‍ മന്ത്രിസഭയിലാണ് ധനകാര്യ ചുമതലയില്‍ ആദ്യം മന്ത്രിയായത്. വിവിധ മന്ത്രിസ ഭകളില്‍ 13 ബജറ്റുകള്‍ അവതരിപ്പിച്ചു. ധനകാര്യം, ആഭ്യന്തരം, റവന്യു, വൈദ്യുതി, നിയമം, ജലസേചനം തുടങ്ങി പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. ജനലക്ഷങ്ങള്‍ക്ക് ആശ്വാസവും ജീവിതമാര്‍ഗവും പകര്‍ന്ന ഒട്ടനവധി ക്ഷേമ പദ്ധ തിക ളുടെ ഉപജ്ഞാതാവാണ് മാണി. കാരുണ്യ ചികിത്സാ സഹായ പദ്ധതി, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, വെളിച്ചവിപ്ലവം, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിയവ ചിലതു മാത്രം.പാലാ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും തറപ്പില്‍ തോണിപ്പാറ ഏലിയാമ്മയുടെയും പുത്രനായി 1933 ജനുവരി 30നു കെ.എം. മാണി ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1955ല്‍ കോഴിക്കോട്ടും തുടര്‍ന്ന് പാലായിലും കോട്ടയത്തും അഭിഭാഷകനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മരങ്ങാട്ടുപിള്ളി വാര്‍ഡ് പ്രസിഡന്റായി രാഷ്ട്രീയജീവിതം തുടങ്ങി. 1959 ല്‍ കെപിസിസി അംഗവും തുടര്‍ന്ന് കോട്ടയം ഡിസിസി സെക്രട്ടറിയുമായി. 1964 ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപനം മുതല്‍ 55 വര്‍ഷം കേരള കോണ്‍ഗ്രസിന്റെയും പില്‍ക്കാലത്ത് ഐക്യജനാധിപത്യ മുന്നണിയുടെയും മുന്‍നിര നേതാവായി. വാഴൂര്‍ ഈറ്റത്തോട്ട് തോമസ് ക്ലാരമ്മ ദമ്പതികളുടെ മകളും മുന്‍ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ മാതൃസഹോദരീപുത്രിയുമായ കുട്ടിയമ്മയാണ് മാണിയുടെ സഹധര്‍മിണി. എല്‍സമ്മ, സാലി, ആനി, ടെസി, ജോസ് കെ. മാണി, സ്മിത എന്നിവരാണ് മക്കള്‍. ഡോ. തോംസണ്‍ ജേക്കബ് കവലയ്ക്കല്‍ ചങ്ങനാശേരി (ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, തിരുവല്ല), എം.പി. ജോസഫ് മേനാച്ചേരില്‍ (റിട്ട. ഐഎഎസ് ഓഫീസര്‍, അങ്കമാലി), ഡോ. സേവ്യര്‍ മാത്യു എടയ്ക്കാട്ടുകുടി (കോതമംഗലം), നിഷ ജോസ് കെ. മാണി നിരവത്ത് (ആലപ്പുഴ), ഡോ. സുനില്‍ ജോര്‍ജ് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്), രാജേഷ് കുരുവിത്തടം (എറണാകുളം) എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍: പരേതരായ അന്നക്കുട്ടി ജയിംസ് അടയ്ക്കാമുണ്ടയ്ക്കല്‍ (പള്ളിക്കത്തോട്), തോമസ് ഇമ്മാനുവല്‍, റോസമ്മ ജോസഫ് പറയന്നിലം (കരിമണ്ണൂര്‍), കെ.എം. ചാണ്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍