സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നൂ

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറുംകൂടുന്നതായി കണക്കുകള്‍. 2008 ല്‍ 549 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2018ല്‍ അത് 4008 ആയി ഉയര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 269 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈള്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ പരാജയമാണെന്ന് ബാലാവകാശ കമ്മീഷനും സമ്മതിക്കുന്നു.തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ അമ്മയുടെ സുഹൃത്തിന്റെ അതിക്രൂരമായ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത് ഞെട്ടലോടെയാണ് കേരളം കണ്ടത്. അതിന്റെ മുറിവ് ഉണങ്ങും മുമ്പേ എടപ്പാളില്‍ 10 വയസുള്ള നാടോടി പെണ്‍കുട്ടിയുടെ തല തല്ലി പൊട്ടിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആശങ്കാജനകമാം വിധം വര്‍ധിച്ചുവരികയാണ്.2008 മുതല്‍ 2018 വരെ 413 കുട്ടികളാണ് കൊല്ലപ്പെട്ടത്. 6854 കുട്ടികള്‍ വിവിധ തരത്തിലുളള പീഡനങ്ങള്‍ക്ക് ഇരയായി. 1433 കുട്ടികളെ തട്ടികൊണ്ട് പോവുകയോ കാണാതാവുകയോ ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 269 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുടെ സംരക്ഷണത്തിനായി 2012ലാണ് ചൈള്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. ഇതിന്റെ പ്രവര്‍ത്തനം അമ്പേ പരാജയമാണെന്ന് ബാലാവകാശ കമ്മീഷനും സമ്മതിക്കുന്നു.കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മൂടപ്പെടാതെ പുറത്തു വരുന്നുണ്ട്. എന്നാല്‍ ഈ കുറ്റകൃത്യങ്ങളുടെ തോത് കുറക്കാനുള്ള സംവിധാനങ്ങളുടെയെല്ലാം താളം തെറ്റുകയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍