എം.കെ.രാഘവനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരായ കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഘവനെതിരായ ആരോപണം സിപിഎം ഗൂഢാലോചനയാണെന്ന് ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിലെല്ലാം ഇത്തരം കെട്ടുകഥകള്‍ പുറത്ത് വരുമെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരം ഗൂഢാലോചനകള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍