പിഎസ്‌സി നിയമനം തന്നെയാണ് സര്‍ക്കാര്‍ നിലപാട്: മന്ത്രി

 മങ്കൊമ്പ്: കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി വഴി നിയമനം നടത്തണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള വിധിക്കെതിരേ നിയമോപദേശം തേടാന്‍ കെഎസ്ആര്‍ടിസി എംഡിക്കു നിര്‍ദേശം നല്‍കിയതായും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിധി നടപ്പാക്കുന്നതില്‍ സാവകാശം ചോദിക്കുന്നത് ഉള്‍പ്പെടെ നിയമവശം പരിശോധിച്ചു വരികയാണ്. നിയമോപദേശം ലഭിച്ച ശേഷമേ തുടര്‍നടപടികളുണ്ടാകൂ. ഇത്രയധികം ഡ്രൈവര്‍മാരെ ഒരുമിച്ചു പിരിച്ചുവിടുന്നതു കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി ഉണ്ടാക്കും. സര്‍വീസ് മുടങ്ങുന്നത് ജനങ്ങളുടെ അതൃപ്തിക്കിടയാക്കും. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരത്തില്‍ സര്‍വീസുകള്‍ മുടക്കേണ്ടിവരുന്നതു സര്‍ക്കാരിനും തിരിച്ചടിയാകും. പിഎസ്‌സി നിയമനങ്ങള്‍ നടത്തണമെന്നു തന്നെയാണു സര്‍ക്കാരിന്റെയും നിലപാട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍