മാധ്യമങ്ങള്‍ പറയുന്നതിനനുസരിച്ചല്ല ജനങ്ങള്‍ വോട്ടു ചെയ്യുക: മുഖ്യമന്ത്രി

തിരൂര്‍: മാധ്യമങ്ങള്‍ പടച്ചു തള്ളുന്ന കണക്കുകള്‍ക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ വോട്ടു നല്‍കുന്നതെന്നും വാക്കുകള്‍ വളച്ചൊടിക്കുന്ന മാധ്യമപ്രവര്‍ത്തനം നിര്‍ത്തണമെന്നും മുഖ്യമന്ത്രിപിണറായി വിജയന്‍.പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന്റെ പ്രചാണത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.പ്രളയത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുക കേന്ദ്രജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധസംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്.കടലിലെ വേലിയേറ്റം സര്‍ക്കാര്‍ വരുത്തി വെച്ചതാണെന്നു പറയാത്തത് ഭാഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വി.അബ്ദുറഹിമാന്‍.എം.എല്‍.എ അധ്യക്ഷത വഹിച്ചു.എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍,സി. പി.എം.സംസ്ഥാന കമ്മിറ്റിയംഗം പി.നന്ദകുമാര്‍,ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എ.പി അബ്ദുള്‍ വഹാബ്,സി.പി.എം.ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍