റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന റെയ്ഡുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനും നിര്‍ദ്ദേശം നല്‍കി. നടപടികള്‍ നിഷ്പക്ഷവും നീതിയുക്തവും ആയിരിക്കണമെന്നും കമ്മീഷന്‍ വിശദമാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദേശം.കമല്‍നാഥിന്റെ ജീവനക്കാരുടെ വീടുകളിലടക്കം രാജ്യത്തെ 50 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. റെയ്ഡില്‍ ഒമ്പത് കോടിരൂപ കണ്ടെടുത്തതായാണ് സൂചന!.ഡല്‍ഹിയിലും മധ്യപ്രദേശിലും ഗോവയിലുമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കഴിഞ്ഞയാഴ്ച കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളിലും ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍