റൊണാള്‍ഡോ വീണ്ടും

ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനൊപ്പം സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഉണ്ടാകും. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന റൊണാള്‍ഡോ പരിശീലനം പുനരാരംഭിച്ചു. ഹോളണ്ട് ക്ലബ്ബായ അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരേ അവരുടെ തട്ടകത്തില്‍ യുവന്റസ് ഇറങ്ങും. അയാക്‌സിനെ നേരിടുന്ന യുവന്റസ് സംഘത്തില്‍ റൊണാള്‍ഡോ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, ജോര്‍ജിയോ കിയേളിനി, എംറി കാന്‍ എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് യുവെ സംഘത്തിലില്ല. റൊണാള്‍ഡോയുടെ മടങ്ങിവരവ് യുവന്റസിന് കരുത്തേകും. യുറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയയ്‌ക്കെതിരേ കളിച്ചപ്പോഴാണ് റൊണാള്‍ഡോയ്ക്ക് പരിക്കേറ്റത്. കാലിന്റെ പിന്‍തുടഞരമ്പിനായിരുന്നു പരിക്ക്. തുടര്‍ന്ന് വിശ്രമത്തിലായിരുന്ന റൊണാള്‍ഡോയ്ക്ക് അയാക്‌സിനെതിരായ ആദ്യ പാദം നഷ്ടമായേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍