തുലാഭാര തട്ട് പൊട്ടിവീണ് പരിക്കേറ്റ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍

തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തുലാഭാര തട്ട് പൊട്ടി വീഴുന്നതായി ആദ്യമായാണ് കേള്‍ക്കുന്നത്.
എണ്‍പത്തിയാറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണ്. അതിനാല്‍ അന്വേഷണം ആവശ്യമാണ്. കാര്യങ്ങളെല്ലാം അറിയന്നത് നല്ലതാണെന്നും തരൂര്‍ പറഞ്ഞു.
മുറിവ് ഭേദമായതിനെ തുടര്‍ന്ന് തരൂരിനെ ആശുപത്രിയില്‍നിന്നും വിട്ടയച്ചു.വിഷുദിനത്തില്‍ രാവിലെ പതിനൊന്നിന് ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനിടെയായിരുന്നു അപകടം. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍