കെ.എസ്.ആര്‍.ടി.സി താത്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ ; ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം:താത്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ ഗതാഗത മന്ത്രി കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു.
നിലവില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ഒഴിവില്ലെന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചത്. ഇന്നത്തെ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. നിയമോപദേശം തേടുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി പറഞ്ഞു. ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പായതിനാല്‍ ഈ മാസം 30 നകം 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇന്ന് ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഡ്രൈവര്‍ തസ്തികയില്‍ ഒഴിവില്ലെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്. നിയമ സെക്രട്ടറിയില്‍ നിന്ന് ഉപദേശം തേടിയ ശേഷം അപ്പീല്‍ നല്‍കാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ആലോചിക്കുന്നത്. കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ പകരം നിയമിക്കാന്‍ പി.എസ്.സി ലിസ്റ്റ് ഉണ്ടായിരുന്നു. എന്നാല്‍ ഡ്രൈവര്‍മാരുടേത് റദ്ദാക്കപ്പെട്ട ലിസ്റ്റാണ്. സാമ്പത്തിക സ്ഥിതി പരിഗണിച്ചു കൊണ്ട് നിയമനങ്ങള്‍ നടത്തിയാല്‍ മതിയെന്ന സുപ്രിം കോടതി വിധിയും മാനേജ്‌മെന്റിന് മുന്നിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍