ആദായനികുതി വകുപ്പിനോട് വിശദീകരണം തേടി തെര. കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദായനികുതി ബോര്‍ഡ് ചെയര്‍മാനും റവന്യൂ സെക്രട്ടറിയും നേരിട്ട് ഹാജരായി മുഴുവന്‍ വിശദാംശവും നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പായി രാഷ്ട്രീയ പകപോക്കലിന് ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം നിലനില്‍ക്കെയാണ് കമ്മീഷന്റെ നടപടി. റെയ്ഡുകള്‍ നടത്തുന്നതില്‍ തെര. കമ്മീഷന്‍ എതിരല്ലെന്നും എന്നാല്‍ ശത്രുതാ മനോഭാവം പുലര്‍ത്തി റെയ്ഡിന് അനുവദിക്കില്ലെന്നും കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടാതെ റെയ്ഡുകള്‍ തങ്ങളെ അറിയിക്കണമെന്നും കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 281 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍