മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക്

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായ സ്ഫടികം വീണ്ടും റിലീസ് ചെയ്യുന്നു. സ്ഫടികത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി അടുത്ത വര്‍ഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിന്റെ പ്രത്യേക അവതരണത്തോടെ പുതിയ കളര്‍ടോണില്‍ ഫോര്‍ കെ ദൃശ്യ ശ്രവ്യ വിസ്മയങ്ങളോടെയായിരിക്കും സ്ഫടികം റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു.
അതേസമയം സ്ഫടികത്തിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ റിലീസിനൊരുങ്ങുന്ന സ്ഫടികം 2 ഇരുമ്പന്‍ എന്ന ചിത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഭദ്രന്‍ രംഗത്തു വന്നു. സ്ഫടികത്തിലെ കഥാപാത്രങ്ങളുടെ പേരോ സംഭാഷണങ്ങളോ സിനിമയില്‍ ഉപയോഗിച്ചാല്‍ കാര്യം വഷളാകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഗത്തിന്റെ സംവിധായകനായ ബിജു.ജെ. കട്ടയ്ക്കലിനെതിരെ ഇന്ന് പൊലീസില്‍ പരാതികൊടുക്കുമെന്നും 5 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.സൗബിന്‍ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ദഭ്രന്റെ പുതിയ ചിത്രം. മൂന്ന് ഘട്ടങ്ങളായിട്ടാണ് ചിത്രീകരണം. ആദ്യ ഘട്ടം കൊച്ചിയിലാണ് നടന്നത്. ബിനാലെയിലെ രംഗങ്ങളാണ് അന്ന് ചിത്രീകരിച്ചത്. രണ്ടാം ഘട്ട ചിത്രീകരണം 14ാം തീയതി കൊച്ചിയില്‍ തുടങ്ങും. ഒരു ജൂതനും സിനിമാ നടിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍