രജനിക്കൊപ്പം നിവേദ

രജനികാന്തിനൊപ്പം നിവേദ തോമസ് അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിന്റെ മകളുടെ കഥാപാത്രത്തെയാണ് നിവേദ അവതരിപ്പിക്കുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്. തലൈവര്‍ 167 എന്നാണ് സിനിമയ്ക്ക് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. ഏപ്രില്‍ പത്തിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍