ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം

ഇരിട്ടി: കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ആര്‍ടി, സബ് ആര്‍ടി ഓഫീസുകളിലും കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ വാഹന്‍ സാരഥി സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2006 മുതല്‍ വകുപ്പില്‍ ഉപയോഗിച്ചുവരുന്ന സ്മാര്‍ട്ട് മൂവി സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും പ്രവര്‍ത്തനവും മേയ് ഒന്നുമുതല്‍ പൂര്‍ണമായും വാഹന്‍ സാരഥി യിലേക്ക് മാറ്റുമെന്ന് ഇരിട്ടി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഡാനിയല്‍ സ്റ്റീഫന്‍ അറിയിച്ചു. വാഹന്‍ സാരഥിയിലേക്ക് മാറുന്നതിനാല്‍ നിലവില്‍ ഉപയോഗിച്ചുവന്നിരുന്ന സ്മാര്‍ട്ട് മൂവ് വഴി നല്‍കിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായതും വാഹനസംബന്ധമായ റജിസ്‌ട്രേഷനും എല്ലാ അനുബന്ധ സേവനങ്ങളും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ അപേക്ഷകളും 30 ന് മുന്‍പായി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവിലുള്ള സംവിധാനം മുഖേന ലേണേഴ്‌സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാന്‍ ഇരിക്കുന്നതും താത്കാലിക രജിസ്‌ട്രേഷന്‍ കരസ്ഥമാക്കി സ്ഥിര രജിസ്‌ട്രേഷന് വാഹനം ഹാജരാകാതിരിക്കുന്ന അപേക്ഷകരും എത്രയും പെട്ടെന്ന് ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസുമായി ബന്ധപ്പെട്ട് ഇത്തരം അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഡാനിയല്‍ സ്റ്റീഫന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍