കോടിത്തിളക്കത്തില്‍ വീണ്ടും സിയാല്‍

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) തുടര്‍ച്ചയായ രണ്ടാം സാമ്പത്തികവര്‍ഷവും ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടം കൈവരിച്ചു. വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 201718ലാണ് ഒരു സാമ്പത്തികവര്‍ഷം ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടം കൈവരിച്ചത്. പ്രളയത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടെങ്കിലും 201819 സാമ്പത്തികവര്‍ഷത്തിലും സിയാലിനു നേട്ടം ആവര്‍ത്തിക്കാനായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലെയും മൊത്തം യാത്രക്കാരുടെ എണ്ണം 1.65 കോടിയോളമാണ്. ഇതില്‍ സിയാലിന്റെ വിഹിതം 1 .02 കോടിയും. 52.68 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 49.32 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. പ്രതിദിനം 27, 948 ആണ് ശരാശരി യാത്രക്കാരുടെ എണ്ണം. 201718ല്‍ മൊത്തം യാത്രക്കാരുടെ എണ്ണം 1,01,19,064 ആയിരുന്നു . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍