തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമെന്ന് സംശയം; അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി

തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.
തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തരൂരിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തരൂരിന്റെ ഇന്നത്തെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചത്തെ പരിപാടികള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍