കെപിസിസി വിവേചനം കാണിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി വി.കെ. ശ്രീകണ്ഠന്‍

പാലക്കാട്: കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ തള്ളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നല്‍കിയത്. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ലെന്നും വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. കെപിസിസി ഫണ്ട് നല്‍കിയില്ലെന്നും അതാണ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണമെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പാലക്കാട് ഡിസിസി ഫണ്ട് പിരിച്ചിട്ടില്ല. അതാണ് കെപിസിസി വിഹിതം കിട്ടാതിരുന്നത്. കെപിസിസി വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വി.കെ.ശ്രീകണ്ഠന്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചു. രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയത്. ഫലപ്രഖ്യാപനത്തിനുശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍