ഇളയരാജയും യേശുദാസും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

തമിഴില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്മയായിരുന്ന ഇളയരാജ യേശുദാസ് ടീം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചരിക്കുകയാണ്. എഴുപതുകള്‍ മുതലുള്ള മൂന്ന്പതിറ്റാണ്ട് കാലം തമിഴ് സിനിമക്ക് ഈ കൂട്ടുകെട്ട് നല്‍കിയ സംഭാവനകള്‍ എന്നും ഹൃദയത്തില്‍ തൊടുന്നതാണ്. വിജയ് ആന്റണി നായകനാവുന്ന തമിഴരശന്‍ എന്ന സിനിമക്ക് വേണ്ടിയാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇവര്‍ ഒന്നിക്കുന്നത്. സംഗീത സംവിധായകനില്‍ നിന്ന് നടനിലേക്ക് വഴിമാറിയ വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം രമ്യ നമ്പീശന്‍ ചിത്രത്തില്‍ നായികയായി എത്തുന്നതും മറ്റൊരു പ്രത്യേകതയാണ്. നാലുവര്‍ഷത്ത ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി ഒരു സിനിമയുടെ ഭാഗമായികുന്നത്. ഒരു തമിഴ് സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും സിനിമാ മേഖലയിലേക്ക് തിരിച്ചെത്തുന്നത്. നേരത്തേ ശങ്കര്‍ സംവിധാനം ചെയ്ത 'ഐ' ആയിരുന്നു സുരേഷ് ഗോപി അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തെ കുറിച്ച് താരം തന്നെ ഫേസ്ബുക്കില്‍ കുറിച്ചത് വാര്‍ത്തയായിരുന്നു. ആര്‍.ഡി രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഭുവന്‍ ശ്രീനിവാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്.എന്‍.എസ് മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍