ഡി. ബാബു പോളിന് അന്ത്യാഞ്ജലി

തിരുവനന്തപുരം: അന്തരിച്ച മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.ഡി.ബാബു പോളിന് അന്ത്യാഞ്ജലി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സംസ്‌കാരം നാളെ വൈകിട്ട് നാലിന് എറണാകുളം കുറുപ്പുംപടി സെന്റ്‌മേരീസ് കത്തീഡ്രലില്‍ നടക്കും.ഇന്ന് തിരുവനന്തപുരത്തെ കവടിയാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധിയാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.ഭാര്യ: പരേതയായ നിര്‍മ്മലാ പോള്‍, മക്കള്‍ :ചെറിയാന്‍ സി. പോള്‍ (ബാംഗുളൂരു),മറിയം.സി.പോള്‍ മരുമക്കള്‍:സതീഷ്(ബിസിനസ്സ്,എറണാകുളം),ദീപ.കേന്ദ്രത്തിലെ മുന്‍ വ്യോമയാന സെക്രട്ടറിയും എയര്‍ ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ കെ.റോയി പോളാണ് ഏക സഹോദരന്‍.വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നി നിലകളിലും ബാബു പോള്‍ ശ്രദ്ധ നേടിയിരുന്നു. വാണ്. 1941ല്‍ എറണാകുളത്തെ കുറുപ്പംപടിയില്‍ ജനനിച്ച ബാബു പോള്‍ എംജിഎം ഹൈസ്‌കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യുസി കോളജ്, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. 1964ല്‍ ഐഎഎസില്‍ പ്രവേശിച്ചു. ബാബു പോളിന്റെ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. 19ാം വയസിലാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ 'ഒരു യാത്രയുടെ ഓര്‍മകള്‍' പുറത്തിറങ്ങിയത്. കഥ ഇതുവരെ, രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍