രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍.
തിരുനെല്ലി ക്ഷേത്രദര്‍ശനവും ബത്തേരിയിലെ തെരഞ്ഞെടുപ്പു പൊതുയോഗവുമാണ് ജില്ലയില്‍ അന്നു അദ്ദേഹത്തിന്റെ പരിപാടികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുശേഷം ആദ്യമായാണ് രാഹുല്‍ ജില്ലയിലെത്തുന്നത്.
ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് രാഹുല്‍ ഗാന്ധി രാവിലെ എട്ടോടെ തിരുനെല്ലി ക്ഷേത്രദര്‍ശനം നടത്തും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനിപ്പുഴ സന്ദര്‍ശിക്കും.
ക്ഷേത്രത്തോടു ചേര്‍ന്നാണ് പാപനാശിനി. ക്ഷേത്രദര്‍ശനത്തിനായി എവിടെ ഹെലികോപ്ടര്‍ ഇറങ്ങുമെന്നതില്‍ ഇനിയും വ്യക്തതയായിട്ടില്ല.
തിരുനെല്ലിയില്‍നിന്നു രാവിലെ ഒമ്പതോടെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്ന രാഹുല്‍ സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കും.
ബത്തേരിയില്‍നിന്നു തിരുവമ്പാടിക്കും തുടര്‍ന്നു വണ്ടൂരിനും പോകും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍