ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ

ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആന്‍ഡ്രിയ ജെറീമിയ പ്രധാന വേഷത്തില്‍ എത്തുന്നു. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ആന്‍ഡ്രിയ എട്ടാംതീയതി ജോയിന്‍ ചെയ്യും. ശ്രുതി രാമചന്ദ്രനാണ് നായിക.അന്നയും റസൂലിലൂടെ മലയാളത്തില്‍ എത്തിയ തമിഴ് താരം ആന്‍ഡ്രിയ മോഹന്‍ലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിയോടൊപ്പം തോപ്പില്‍ ജോപ്പനിലും അഭിനയിച്ചു. ഷറഫുദ്ദീന്‍,സംവിധായകന്‍ രഞ്ജിത്,ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഇ ഫോര്‍ എന്റര്‍ ടെയ്‌മെന്റിന്റെ ബാനറില്‍ മുകേഷ് .ആര്‍. മേത്ത, എ.വി.അനൂപ്,സി .വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രാന്‍സിസ് തോമസ് തിരക്കഥയും സംഭാഷണവും എഴുതുന്നു. കാമറ അന്‍സാര്‍ ഷാ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍