രാഹുലിന്റെ വിജയത്തിനായി എ.ഐ.സി.സി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കും

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി എ.ഐ.സി.സി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കും. എ.ഐ.സി.സിക്കു പുറമേ കെ.പി.സി.സിയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഓരോ അസംബ്ലി മണ്ഡലങ്ങളിലും എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി ഘടകങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഐ.സി.സി നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. എ.ഐ.സി.സി ക്ക് പുറമേ ഒരു മണ്ഡലങ്ങള്‍ക്കും കെ.പി.സി.സി നിരീക്ഷകരും ബ്ലോക്ക് തലത്തില്‍ ഡി.സി.സിയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. വണ്ടൂരില്‍ വിശ്വനാഥനും നിലമ്പൂരില്‍ സലീം അഹമ്മദും ഏറനാട്ടില്‍ ശാക്കിര്‍ സിനദിനുമാണ് എ.ഐ.സി.സി നിരീക്ഷകര്‍. കെ.പി.സി.സി നിരീക്ഷകരായി പി.എ സാലിം നിലമ്പൂരിലും പി.എം സുരേഷ് ബാബു ഏറനാട്ടിലും കെ.സി അബു വണ്ടൂരിലും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പി.കെ ബഷീര്‍ എം.എല്‍.എ ചെയര്‍മാനും ഇ. മുഹമ്മദ് കുഞ്ഞി കണ്‍വീനറുമായ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. മൂന്ന് മണ്ഡലങ്ങളിലും തിളക്കമാര്‍ന്ന ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍