ഇന്നു മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ സജീവമാകും

തിരുവനന്തപുരം: കടുത്ത ചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്ന് ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരളത്തില്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നു മുതല്‍ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേരള വെതര്‍ ഡോട്ട് ഇന്റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ തീരദേശ ജില്ലകളിലാണ് മഴ അല്‍പം കുറയുക. മറ്റിടങ്ങളില്‍ ഇടക്കിടക്ക് വൈകിട്ട് ഇടിയോടുകൂടിയ വേനല്‍മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റും പ്രതീക്ഷിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍