വീണ്ടും നായകനായി സുരാജ് വെഞ്ഞാറമൂട്

നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് നായകനാകുന്നു. മഖ്ബൂല്‍ സല്‍മാന്‍, മണിക്കുട്ടന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.നായികയെ തീരുമാനി ച്ചിട്ടില്ല. കോമഡി സിനിമയാണ്. ശ്രീപദ്മനാഭ ഫിലിം പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ ടി.കെ.ഷിജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.15ന് തിരുവനന്തപുരത്ത് പൂജയും ടൈറ്റില്‍ ലോഞ്ചും നടക്കും. തിരുവനന്തപുരവും പരിസര പ്രദേശവുമാണ് ലൊക്കേഷന്‍.ഒരു മാസത്തെ ഷൂട്ടിംഗാണ് പ്‌ളാന്‍ ചെയ്തിട്ടുള്ളത്.കുട്ടന്‍പിള്ളയുടെ ശിവരാത്രിയാണ് സുരാജ് നായകനായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍