പ്രളയം മനുഷ്യനിര്‍മിതമെന്നു പറയുന്നവര്‍ക്കു പ്രത്യേക മാനസികാവസ്ഥ: മുഖ്യമന്ത്രി

കൊച്ചി: പ്രകൃതിദുരന്തമെന്നു ദേശീയ ജലകമ്മീഷന്‍ വരെ റിപ്പോര്‍ട്ട് നല്‍കിയ പ്രളയം മനുഷ്യനിര്‍മിതമെന്നു പറഞ്ഞുനടക്കുന്നതു പ്രത്യേക മാനസികാവസ്ഥയുള്ളവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 
ഇതിനുള്ള മറുപടി നിയമസഭയ്ക്കകത്തും പുറത്തും പറഞ്ഞതാണ്. അന്നു വായടച്ചവര്‍ ഇന്നു തുറക്കുന്നതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറ്റിലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.സമീപകേരളം കണ്ടിട്ടില്ലാത്ത ശക്തമായ മഴയാണ് ഓഗസ്റ്റ് മാസമുണ്ടായത്. 2,280 ദശലക്ഷം ഖനമീറ്റര്‍ സംഭരണശേഷിയുള്ള കേരളത്തിലെ നദികളിലേക്കു കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിയെത്തിയത് 14,000 ദശലക്ഷം ഖനമീറ്റര്‍ വെള്ളമായിരുന്നു. പ്രളയത്തെക്കുറിച്ചു റിപ്പോര്‍ട്ട് തയാറാക്കാനെത്തിയ യുഎന്നിന്റെ സാങ്കേതിക സംഘം ബംഗളൂരു ഐഐടിയും പ്രളയകാരണം കനത്ത മഴയാണെന്നാണു റിപ്പോര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍