ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു അന്താരാഷ് ട്ര മത്സരം പോലും കളിച്ചില്ലെങ്കിലും ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം. ഇന്നലെ ഫിഫ പുറത്തുവിട്ട റാങ്കിംഗില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. ഫെബ്രുവരിയില്‍ 103-ാം സ്ഥാനത്തായിരുന്നു. ജനുവരിയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് 97-ാം സ്ഥാനത്തുനിന്ന് ഇന്ത്യ 103ലേക്ക് വീണത്.ബെല്‍ജിയമാണ് ഒന്നാം റാങ്കില്‍. ഫ്രാന്‍സ്, ബ്രസീല്‍ എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. ക്രൊയേഷ്യയെ മറികടന്ന് ഇംഗ്ലണ്ട് നാലാം സ്ഥാനത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍