രാജ്‌നാഥ് സിംഗിനെതിരേ ശത്രുവിന്റെ ഭാര്യ പൂനം സിന്‍ഹ

ലക്‌നോ: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെതിരേ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സ്ഥാനാര്‍ഥിയാകും. സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന പൂനത്തിനു കോണ്‍ഗ്രസ് പിന്തുണ നല്കും.ഇതോടെ ലക്‌നോവില്‍ രാജ്‌നാഥ് സിംഗിനു കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പായി. ലക്‌നോവില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ താത്പര്യപ്പെട്ടിരുന്നു. പൂനം വരുന്നതോടെ അക്കാര്യം അടഞ്ഞ അധ്യായമായി. ശനിയാഴ്ച കോണ്‍ഗ്രസില്‍ ചേരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ പാടലീപുത്രയില്‍ സ്ഥാനാര്‍ഥിയാകും. ലക്‌നോവിലെ സാമുദായിക സമവാക്യങ്ങള്‍ പൂനം സിന്‍ഹയ്ക്ക് അനുകൂലമാണ്. നാലു ലക്ഷം കായസ്ഥ വോട്ടര്‍മാരും 1.3 ലക്ഷം സിന്ധി വോട്ടര്‍മാരും ലക്‌നോവിലുണ്ട്. മുസ്‌ലിം വോട്ടര്‍മാര്‍ 3.5 ലക്ഷമുണ്ട്.ശത്രുഘ്‌നന്‍ സിന്‍ഹ കായസ്ഥ വിഭാഗക്കാരനും പൂനം സിന്ധി വിഭാഗക്കാരിയുമാണ്. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നാണു ബിജെപിയുടെ വാദം. 2014ല്‍ രാജ്‌നാഥ് സിംഗ് 55.7 ശതമാനം വോട്ട് നേടിയാണു വിജയിച്ചത്.കോണ്‍ഗ്രസിലെ റീത്ത ബഹുഗുണ ജോഷിയെ ആയിരുന്നു രാജ്‌നാഥ് സിംഗ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ റീത്ത യുപിയില്‍ മന്ത്രിയാണ്. അലാഹാബാദില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാണ് ഇവര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍