റഫാലില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിഞ്ഞെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായെന്നും യെച്ചൂരി പറഞ്ഞു. റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീംകോടതി ഇന്ന് അനുമതി നല്‍കി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. പത്രം പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, ബിജെപി മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹര്‍ജി പരിഗണിക്കാമെന്നും കോടതി വ്യക്തമാകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍