നടന്‍ സത്യന്റെ ജീവിതകഥ സിനിമയാകുന്നു, ജയസൂര്യ നായകന്‍

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറെന്ന് വിശേഷിപ്പിക്കാവുന്ന സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് സത്യനായി എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്റെ ജീവിത കഥ സിനിമയാക്കുന്നതിനുള്ള അവകാശം വിജയ്ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന്‍ സതീഷ് സത്യന്‍ പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.നേരത്തെ ക്യാപ്റ്റന്‍ എന്ന ചിത്രത്തിലൂടെ ഫുട്ബാള്‍ താരം സത്യനെ ജയസൂര്യ അവതരിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍