തെരഞ്ഞെടുപ്പ് വലിയ മാറ്റത്തിനു സാക്ഷിയാകുമെന്ന് അഖിലേഷ്

 ദേവ്ബന്ദ്: ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തേക്കാള്‍ സമൂഹത്തെ വിഭജിക്കുന്ന നയം നടപ്പാക്കുന്ന ബിജെപിയുടെ എന്‍ഡിഎ സര്‍ക്കാരിനെതിരേ മഹാപരിവര്‍ത്തനം (വലിയ മാറ്റം) ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാകുമെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പടിഞ്ഞാറന്‍ യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിബിഎസ്പിആര്‍എല്‍ഡി സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അഖിലേഷ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചായവില്പനക്കാരനായ മോദിയെ ജനങ്ങള്‍ വിശ്വസിച്ചു. അച്ഛേ ദിന്‍ വരുമെന്നും കോടിക്കണക്കിനു യുവാക്കള്‍ക്ക് ജോലി ലഭിക്കുമെന്നും വിശ്വസിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവര്‍ പറയുന്നു അവരെല്ലാം ചൗക്കിദാര്‍മാര്‍ ആയെന്ന്. ഇത്തവണ ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നത് ചൗക്കിദാര്‍മാര്‍മാരുടെ ഓരോ സീറ്റും തിരിച്ചുപിടിക്കാനാണ്: അഖിലേഷ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍