രശ്മിവധം: ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു

കൊച്ചി: ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിജുവിന്റെ അമ്മ രാജമ്മാളിന്റെ മൂന്നു വര്‍ഷത്തെ തടവും റദ്ദാക്കി.വിചാരണക്കോടതി ഉത്തരവിനെതിരേ ബിജു രാധാകൃഷ്ണന്‍ നല്‍കിയ അപ്പീലിലാണ് നടപടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ബിജുവിന്റെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൊഴി മാത്രം കണക്കിലെടുക്കാനാകില്ലെന്നും കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് ബിജുവിനെതിരേ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി അറിയിച്ചു. വിചാരണ കോടതി വിധിയെ തുടര്‍ന്ന് പൂജപ്പുര ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു അദ്ദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍