നിര്‍ത്തി വെച്ച ദുബായ് മെട്രോ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

ദുബായ്:റൂട്ട് 2020 പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സൗകര്യാര്‍ഥം രണ്ടു സ്റ്റേഷനുകളള്‍ക്കിടയില്‍ താല്‍കാലി കമായി നിര്‍ത്തി വെച്ച സേവനം ദുബായ് മെട്രോ പുന സ്ഥാ പിക്കുന്നു. ഏപ്രില്‍ 19 മുതല്‍ രണ്ടിടങ്ങളിലും മെട്രോ സേവനം പുനരാരംഭിക്കും. ദുബായ് മെട്രോ റെഡ് ലൈനി ലെ ഡി.എം.സി.സിയില്‍ നിന്ന് ഇബ്‌നു ബത്തൂത്ത സ്റ്റേഷനിലേക്ക് പോകുവാന്‍ ഇനി മുതല്‍ സൗജന്യ ഷട്ടില്‍ ബസ് സേവനം വേണ്ടി വരില്ല. 2018 ജനുവരി അഞ്ചു മുതല്‍ ഈ സ്റ്റേഷനുകള്‍ക്കിടയില്‍ മെട്രോ ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇബ്‌നു ബത്തൂത്ത സ്റ്റോപ്പിനു ശേഷമുള്ള സ്റ്റേഷനുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ഡി.എം.സി.സിയില്‍ ഇറങ്ങേണ്ട സാഹചര്യമായിരുന്നു. ഇവിടെ നിര്‍ത്തിയിരുന്ന ആര്‍.ടി.എയുടെ ബസില്‍ കയറി ഇബ്‌നു ബത്തൂത്തയില്‍ എത്തി മെട്രോ യാത്ര പുനരാരംഭിക്കേണ്ട അവസ്ഥക്കാണ് മാറ്റം വരുന്നത്. രണ്ടു കേന്ദ്രങ്ങള്‍ക്കിടയിലെ നഖീല്‍ ഹാര്‍ബര്‍ ആന്റ് ടവര്‍ സ്റ്റേഷനും പാര്‍ക്കിങ് കേന്ദ്രവും പൂര്‍ണമായി അടച്ചിട്ടിരിക്കുകയായിരുന്നു. പൊതുഗതാഗത സംവിധാനം കൂടുതല്‍ സുഗമം ആക്കുവാന്‍ ആവശ്യമായ എല്ലാ നീക്കങ്ങളും ആര്‍.ടി.എ നടത്തിവരികയാണെന്ന് റെയില്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് അല്‍ മുദാറിബ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍