നവജ്യോത് സിദ്ദു നാളെ പ്രചാരണത്തിനിറങ്ങും

ചണ്ഡിഗഡ്: പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു നാളെ മുതല്‍ പ്രചാരണത്തിനിറങ്ങും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു താന്‍ പ്രചാരണം നടത്തുന്നതെന്നു സിദ്ദു പറഞ്ഞു. ശനിയാഴ്ച രാഹുലുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യ നവജ്യോത് കൗറിനു ചണ്ഡിഗഡ് സീറ്റ് നല്കാത്തതില്‍ സിദ്ദുവിന് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായും സിദ്ദു ഭിന്നതയിലായിരുന്നു. ഇക്കാരണത്താല്‍ പ്രചാരണരംഗത്തുനിന്ന് സിദ്ദു വിട്ടുനില്‍ക്കുകയായിരുന്നു. താന്‍ പ്രചാരണത്തിനെത്തണമെന്ന് 19 പിസിസി അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നു സിദ്ദു പറഞ്ഞു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ സിദ്ദു കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകരിലൊരാളായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍