ഭയപ്പെടുത്താന്‍ ആകാശ ഗംഗ, രണ്ടാം ഭാഗത്തില്‍ ദിവ്യ ഉണ്ണി

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശ ഗംഗയുടെ രണ്ടാംഭാഗത്തിലൂടെ ദിവ്യ ഉണ്ണി വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു.2013ല്‍ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ഒടുവില്‍ അഭിനയിച്ചത്.
ആകാശ ഗംഗയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം 15 ന് ഒളപ്പമണ്ണ മനയില്‍ ആരംഭിക്കും. ആദ്യഭാഗത്തില്‍ നായികാ നായകന്മാരായി അഭിനയിച്ചത് റിയാസും ദിവ്യ ഉണ്ണിയുമാണ്.റിയാസും രണ്ടാംഭാഗത്തിലുണ്ട്. ആകാശഗംഗ മികച്ച വിജയം നേടിയ ഹൊറര്‍ ചിത്രമായിരുന്നു.വിനയന്റെ കല്യാണസൗഗന്ധിക(1996)ത്തിലൂടെയാണ് ദിവ്യഉണ്ണി നായികയായത് . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍