പേരു പൊല്ലാപ്പായി; സൈബര്‍ ആക്രമണം നടി അനുപമയ്ക്കു നേരേയും

തൃശൂര്‍: ജില്ലാ കളക്ടര്‍ ടി.വി.അനുപമക്കെതിരെ നടത്തിയ സൈബര്‍ ആക്രമണത്തിലെ കുത്തുമുഴുവന്‍ കിട്ടയത് നടി അനുപമ പരമേശ്വരന്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമ സുരേഷ്‌ഗോപിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കളക്ടറുടെ ഫെയ്‌സ്ബുക്കില്‍ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധ പരിഹാസ പൊങ്കാലയിട്ടത്.എന്നാല്‍ ഇതിനിടെ ആരോ അനുപമ എന്ന പേരുകണ്ട് നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്കിലെ ഫോട്ടോയ്ക്കു താഴെയും ഇത്തരത്തില്‍ കമന്റിട്ടതോടെയാണ് കളക്ടര്‍ക്കൊപ്പം നടിയും സൈബര്‍ ആക്രമണം ഏറ്റുവാങ്ങേണ്ടിവന്നത്. പ്രേമം എന്ന സിനിമയില്‍ മേരിയെ അവതരിപ്പിച്ച് ശ്രദ്ധേയായ നടി അനുപമ പരമേശ്വരന്റെ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകളില്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ശബരിമലയുമാണ്. അനുപമയുടെ ഫേസ്ബുക്കപേജില്‍ കളക്ടറെ വിമര്‍ശിച്ചും ശരണം വിളിച്ചും പ്രതിഷേധം തീര്‍ക്കുകയാണ് ആളുകള്‍. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍