ശ്രീധന്യയുടെ നേട്ടം മറ്റുകുട്ടികള്‍ക്കും പ്രചോദനമാകും, അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍ നിന്നും സിവി ല്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യപെണ്‍ കുട്ടിയായ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ശ്രീധന്യക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. മറ്റു കുട്ടികള്‍ക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉയര്‍ന്ന വിജയം സ്വന്തമാക്കിയ മറ്റ് മലയാളി വിദ്യാര്‍ത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍. ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ഥികള്‍ക്കും അനുമോദനങ്ങള്‍.2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആഗ്രഹം വീണ്ടും ആളിക്കത്തിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തില്‍ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍