സുരേഷ് ഗോപിയും ശോഭനയും നസ്രിയയും

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, നസ്രിയ നസീം എന്നിവര്‍ ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു അഭിമുഖത്തില്‍ അനൂപ് തന്നെയാണ് ഇതിനെ കുറിച്ച് അറിയിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിനു ശേഷം ശോഭന തിരശീലയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാകും ഇത്. സിനിമയില്‍ അഭിനയിക്കുന്നതിന് മൂന്ന് പേരും താത്പര്യം പ്രകടിപ്പിച്ചുവെന്ന് അനൂപ് പറയുന്നു. ശോഭനയും നസ്രിയയുമാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പി ക്കുന്നത്. സുരേഷ് ഗോപിയുടെ കഥാപാത്രവും വളരെ പ്രധാനപ്പെട്ടതാണ്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗീക അറിയിപ്പ് ഉടന്‍ ഉണ്ടാകും. അനൂപ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍