കപില്‍ ദേവായി രണ്‍വീര്‍ സിംഗ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന 83ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ കപില്‍ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കബീര്‍ ഖാനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
1983ലെ ലോകക്കപ്പ് പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രത്തില്‍ തമിഴ് താരം ജീവയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൃഷ്ണമാചാരി ശ്രീകാന്തിനെയാണ് ജീവ അവതരിപ്പിക്കുന്നത്.
ചിരാഗ് പാട്ടീല്‍, ഹാര്‍ദി സന്ധു, ആമി വിക്ക്, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു മന്‍ടേന നിര്‍മിക്കുന്ന ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍