കുമാരസ്വാമിയെ ബിജെപി സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാരിന് അധികം ആയുസില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ.
കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അസ്വസ്ഥനാണ്. അദ്ദേഹത്തെ ബിജെപി സഖ്യവുമായി സഹകരിക്കാന്‍ ക്ഷണിക്കുന്നതായും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവുകൂടിയായ അത്തവാലെ പറഞ്ഞു. കോണ്‍ഗ്രസ് ജെഡിഎസിനെ ഒരിക്കലും അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്ന് താന്‍ പറയുന്നതെന്നും അത്തവാലെ വ്യക്തമാക്കി.
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ണാടകത്തില്‍ വന്‍ വികസനം വരും. ഇതിനാല്‍ ബിജെപിയുമായി സഖ്യത്തിലാകുന്നതാണ് കുമാരസ്വാമിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍